Image

'ഡോക്യൂമെന്റഡ് ഡ്രീമേഴ്‌സിനു'  വൈറ്റ് ഹൗസ്  സഹായം ഉറപ്പു നൽകി 

Published on 21 May, 2022
'ഡോക്യൂമെന്റഡ് ഡ്രീമേഴ്‌സിനു'  വൈറ്റ് ഹൗസ്  സഹായം ഉറപ്പു നൽകി 

വൈറ്റ് ഹൗസ് പ്രതിനിധി ആദ്യമായി 'ഡോക്യൂമെന്റഡ് ഡ്രീമേഴ്‌സ്' പ്രതിനിധിയെ കണ്ടു. മാതാപിതാക്കളോടൊപ്പം കുഞ്ഞുങ്ങളായി അമേരിക്കയിൽ വന്ന് ഇവിടെ പഠിച്ചു വളർന്നെങ്കിലും നിയമ പരിരക്ഷ ഇല്ലാത്തതു കൊണ്ട് 21 വയസായാൽ അമേരിക്ക വിട്ടു പോകേണ്ടി വരുന്ന ഇവരുടെ പ്രശ്നം പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസന്റ് (ഇമിഗ്രേഷൻ) ക്ഷമയോടെ കേട്ടു. പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് എറിക എൽ. മൊറീസുഗുവും ഒപ്പം ഉണ്ടായിരുന്നു. 

ഈ വർഷം സെപ്റ്റംബർ 23നു 21 വയസാവുന്ന ശ്രീഹരിണി കുണ്ടു പറഞ്ഞു: "വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അവരുടെ തിരക്കുകൾ മാറ്റി വച്ച് ഞങ്ങളെ കാണാൻ വന്നു, ഞങ്ങളുടെ പ്രശ്നങ്ങൾ കേട്ടു, സഹായിക്കാൻ സന്നദ്ധത കാണിച്ചു. സന്തോഷമുണ്ട്. സഹായിക്കാൻ തയാറായതിനു അവരോടു നന്ദിയുണ്ട്."

ഏഴു വയസിൽ അമേരിക്കയിൽ എത്തിയ കുണ്ടു ടെക്സസിലും ന്യൂ ജെഴ്സിയിലും താമസിച്ചിട്ടുണ്ട്; ഇപ്പോൾ നോർത്ത്  കരോലിനയിൽ. "ഞാൻ ഇപ്പോൾ എഫ് 1 സ്റ്റുഡന്റ് വിസയിലാണ്. എന്റെ വിദ്യാഭ്യാസം കഴിയുമ്പോൾ ഞാൻ സ്വയം നാടു വിടണം. 2022 ശരത്കാലത്തു ഞാൻ ബിരുദപഠനം പൂർത്തിയാക്കും."

'ഇമ്പ്രൂവ് ദ ഡ്രീം' സ്ഥാപകൻ ദീപ് പട്ടേൽ പറഞ്ഞു: "ഇതാദ്യമായി ഞങ്ങളുടെ ഗ്രൂപ്പിൽ നിന്ന് 20 യുവ ജനങ്ങൾക്ക് വൈറ്റ് ഹൗസിൽ ഈയാഴ്ച്ച സീനിയർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കാണാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവസരം ലഭിച്ചു. 

"ഈയാഴ്ച അവർക്കു പ്രസിഡന്റിന്റെ ഓഫീസിനോട് മാത്രമല്ല, അവരുടെ പ്രതിനിധികളായ  കോൺഗ്രസ് അംഗങ്ങളോടും പ്രശ്നങ്ങൾ സംസാരിക്കാൻ കഴിഞ്ഞു." 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക