Image

കോവിഡ് ഭീതിയില്‍ വീണ്ടും ന്യൂയോര്‍ക്ക് :-87 ശതമാനം കൗണ്ടികളിലും ഹൈ റിസ്‌ക്ക്-ദിനംപ്രതി 11000 കോവിഡ് കേസ്സുകള്‍

പി പി ചെറിയാന്‍ Published on 21 May, 2022
കോവിഡ് ഭീതിയില്‍ വീണ്ടും ന്യൂയോര്‍ക്ക് :-87 ശതമാനം കൗണ്ടികളിലും ഹൈ റിസ്‌ക്ക്-ദിനംപ്രതി 11000 കോവിഡ് കേസ്സുകള്‍

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയില്‍ ഏറ്റവും അധികം ദുരിതം അനുഭവിക്കേണ്ടിവന്ന ന്യൂയോര്‍ക്ക് സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരവെ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മെയ് 19 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി.

2022 ജനുവരിക്കുശേഷം ആദ്യമായി ന്യൂയോര്‍ക്കില്‍ പ്രതിദിന കേസ്സുകള്‍ 11,000ത്തിലേക്ക് ഉയര്‍ന്നു.

ന്യൂയോര്‍ക്കിലെ ഏല്ലാ സിറ്റികളും ഇതിനകം കോവിഡ് ഭീഷണി ഉയര്‍ന്ന തോതില്‍(റെഡ് ലെവല്‍) ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ കൗണ്ടികളില്‍  ബ്രോണ്‍സ് മാത്രമാണ് ലൊറിസ്‌ക് വിഭാഗത്തില്‍ നിലനില്‍ക്കുന്നത്.

ന്യൂയോര്‍ക്കിലെ ആകെയുള്ള 62 കൗണ്ടികളില്‍ 54 എണ്ണവും(87%) ലെവല്‍ ഓറഞ്ചിലാണ്.

കോവിഡ് പോസിറ്റീവ് കേസ്സുകള്‍ വര്‍ദ്ധിച്ചതോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ 54 കൗണ്ടികള്‍ ഉള്‍പ്പെടെ അമേരിക്കയിലെ 297 കൗണ്ടികളിലും കോവിഡ് റിസ്‌ക്ക് ലവല്‍ ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.

വരും മാസങ്ങളില്‍ കോവിഡ് വ്യാപനം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് രണ്ടു ദിവസം മുമ്പ് ഫെഡറല്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇന്‍ഡോര്‍ മാസ്‌ക്കിംഗ് ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തയ്യാറെടുക്കണമെന്നും ഫെഡറല്‍ ആരോഗ്യവകുപ്പു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക