പി.സി . ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പോലീസ് 

ജോബിന്‍സ്‌ Published on 21 May, 2022
പി.സി . ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പോലീസ് 

പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും ഉടനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എ്ച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. പി.സി. ജോര്‍ജിനെതിരെ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി തിരുവനന്തപുരം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനെ തുടര്‍ന്നാണ് പൊലീസിന്റെ തീരുമാനം. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് വന്നശേഷം നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

വെണ്ണല വിദ്വേഷപ്രസംഗത്തിലെ ഗൂഢാലോചനയും അന്വേഷിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ തിരുവനന്തപുരം കോടതി തിങ്കളാഴ്ച നേരിട്ട് കാണും 12 മണിക്ക് ഇതിനുള്ള സൗകര്യമൊരുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക