പി.സി. ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ നാടകമായിരുന്നുവെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ്‌ Published on 21 May, 2022
പി.സി. ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ നാടകമായിരുന്നുവെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തതും ജാമ്യം ലഭിച്ചതും രാഷ്ട്രീയ നാടകമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേസില്‍ എന്തുകൊണ്ട് കൃത്യമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല, എന്തുകൊണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ടായില്ല, എന്നീകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും സതീശന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ നേരത്തേയും വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചിരുന്നു. 

അതേസമയം വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പിസി ജോര്‍ജ് തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് വാദിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക