തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി ചടങ്ങുകളുടെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കാം

ജോബിന്‍സ്‌ Published on 21 May, 2022
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി ചടങ്ങുകളുടെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കാം

പൊതുപരിപാടികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാവുന്ന തുക വര്‍ദ്ധിപ്പിച്ച്  സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷീകാഘോഷത്തോടനുബന്ധിച്ച് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങള്‍, വാടക കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് 75,000 രൂപ വരെ ചെലവഴിക്കാം. കൂടാതെ മറ്റിടങ്ങളിലെ പരിപാടികള്‍ക്ക് 50000 രൂപയും മറ്റ് ചടങ്ങുകള്‍ക്ക് 25000 രൂപയും വരെ ചെലവിടാം.

നേരത്തെ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് 25000 രൂപയും മറ്റ് പരിപാടികള്‍ക്ക് 10000 രൂപയുമായിരുന്നു പരമാവധി ചെലവഴിക്കാന്‍ സാധിച്ചിരുന്നത്. 

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് പരമാവധി ചെലവഴിപ്പിച്ച് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം കൊഴുപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. മുമ്പ് കുറഞ്ഞ തുകയായിരുന്നപ്പോള്‍ പരിപാടികള്‍ക്ക് പബ്ലിസിറ്റി കുറയുന്നതും ഭക്ഷണവും മറ്റും കൊടുക്കാന്‍ തുക തികയാത്തതിനാല്‍ പങ്കെടുക്കുന്ന ആളുകള്‍ കുറയുന്നതും ഒരു പ്രശ്‌നമായിരുന്നു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക