ദിലീപിന്റെ ജാമ്യത്തിലിടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി

ജോബിന്‍സ്‌ Published on 21 May, 2022
ദിലീപിന്റെ ജാമ്യത്തിലിടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണ സംഘം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവേലിന്റെ മൊഴിയെടുത്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് ബിഷപ്പ് മൊഴി നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ തനിക്കാറിയാമെന്ന് ബിഷപ്പ് സമ്മതിച്ചു. 

കോട്ടയത്തുവെച്ചായിരുന്നു ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുപ്പ്. ബിഷപ്പിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കേസില്‍ തന്റെ ജാമ്യത്തിന് വേണ്ടി ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇതിന് പണം വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

വൈദികനായ വിക്ടറിനെയും കൂട്ടി ബാലചന്ദ്രകുമാര്‍ തന്നെ വീട്ടില്‍ വന്നു കണ്ടു. പണം നല്‍കാതെ വന്നതോടെ ശത്രുതയായെന്നുമായിരുന്നു ദിലീപിന്റെ സത്യവാങ്മൂലം. ഈ അരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിന് വേണ്ടിയാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരിക്കുന്നത്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക