Image

നഴ്‌സ് ലിനിയുടെ ഓര്‍മ്മകള്‍ക്ക് നാല് വയസ്സ് ; അനുസ്മരിച്ച് മുഖ്യമന്ത്രിയും ഷൈലജ ടീച്ചറും വീണാ ജോര്‍ജും

ജോബിന്‍സ്‌ Published on 21 May, 2022
നഴ്‌സ് ലിനിയുടെ ഓര്‍മ്മകള്‍ക്ക് നാല് വയസ്സ് ; അനുസ്മരിച്ച് മുഖ്യമന്ത്രിയും ഷൈലജ ടീച്ചറും വീണാ ജോര്‍ജും

നിപ്പയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ നഴ്‌സ് ലിനിയുടെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ അഭിമാനമാണ് ഇന്നും ലിനി. സ്ന്തം ജീവന്‍ തൃണവത്ക്കരിച്ചുകൊണ്ടാണ് ലിനി നിപ്പ ബാധിതരായ രോഗികളെ ചികിത്സിക്കുമ്പോഴായിരുന്നു രോഗം പിടിപെട്ടത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ആരോഗ്യ മന്ത്രി കെ. കെ. ഷൈലജ, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ ലിനിയെ അനുസ്മരിച്ചു. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമായിരിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മഹാമാരികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ മറുപേരാണ് സിസ്റ്റര്‍ ലിനിയെന്ന് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

നിപക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ് ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക