മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പി.സി. ജോര്‍ജ് ഹൈക്കോടതിയിലേയ്ക്ക് 

ജോബിന്‍സ്‌ Published on 21 May, 2022
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പി.സി. ജോര്‍ജ് ഹൈക്കോടതിയിലേയ്ക്ക് 

വെണ്ണലയിലെ വിദ്വേഷപ്രസംഗ കേസില്‍ പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിലെ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയിരിക്കുന്ന ഹര്‍ജിയും തിങ്കളാഴ്ച തിരുവനന്തപുരം കോടതി വീണ്ടും പരിഗണിക്കും. 

പാലാരിവട്ടത്തെ കേസില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തെ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരേ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക