Image

ഡാലസില്‍ ഫെസ്റ്റിവല്‍ ഓഫ് ജോയ്‌യും രഥയാത്രയും

ഏബ്രഹാം തോമസ് Published on 21 May, 2022
ഡാലസില്‍ ഫെസ്റ്റിവല്‍ ഓഫ് ജോയ്‌യും രഥയാത്രയും

ഫെസ്റ്റിവല്‍ ഓഫ് ജോയ് യും രഥയാത്രയും അവയുടെ മൂന്നാം വര്‍ഷവും ഡാലസ് ഡൗണ്‍ ടൗണിലെ ക്ലൈഡ് വാറന്‍ പാര്‍ക്കില്‍ ഇന്ന്(ശനിയാഴ്ച) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രഥയാത്ര ഫെസ്റ്റിവല്‍ ഓഫ് ഡാലസ് ആരംഭിച്ചത് ന്യൂയോര്‍ക്കിലെ ഫിഫ്ത് അവന്യൂവിലും ലണ്ടനിലെ പിക്കഡിലി സര്‍ക്കസിലും നടക്കുന്ന ആഘോഷങ്ങളുടെ ചുവട് പിടിച്ചാണ്.

ഡാലസ് ഡൗണ്‍ടൗണിന് അല്പം കിഴക്കോട്ടുമാറി സ്ഥിതി ചെയ്യുന്ന ക്ഷേത്ര സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ശ്രീകൃഷ്ണ വിഗ്രഹം ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയതില്‍ ഒന്നായാണ് ഭക്തര്‍ കരുതുന്നത്. ക്ഷേത്ര പരിസരത്ത് കാലാചന്ദ്ജി എന്ന പേരില്‍ ഒരു സസ്യ ഭക്ഷണശാലയുമുണ്ട്.

ശനിയാഴ്ചത്തെ ആഘോഷങ്ങള്‍ ആരംഭിക്കുന്നത് ക്ലൈഡ് വാറന്‍ പാര്‍ക്കില്‍ നിന്ന് രാവിലെ 11 മണിയോടെ ആരംഭിക്കുന്ന രഥയാത്രയോടെയാണ്. വര്‍ണ്ണപ്പൊലിമയും താളവാദ്യമേളങ്ങളും ശാസ്ത്രീയ, ശാസ്ത്രീയേതര നൃത്തങ്ങളും രഥയാത്രയ്ക്ക് ആകര്‍ഷണീയത വര്‍ധിപ്പിക്കും. സംസ്‌കൃത മന്ത്രോച്ചാരണങ്ങളും പരമ്പരാഗത സംഗീത ഉപകരണങ്ങളും അകമ്പടിയായി ഉണ്ടാവും.
വിവിധതരം കരകൗശല വസ്തുക്കള്‍, സാംസ്‌ക്കാരികവും വിദ്യാഭ്യാസപരവുമായ വിവരങ്ങള്‍, ഇന്ത്യന്‍ വസ്ത്രങ്ങള്‍, പാചകകല, മുഖത്ത് ചായം തേക്കല്‍, ഹെന്ന, പരമ്പരാഗത വസ്ത്രധാരണം എന്നിവയ്ക്ക് ഉപരിയായി കാലാചന്ദ്ജി നല്‍കുന്ന സൗജന്യഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു.

ശ്രീകൃഷ്ണന്റെ രഥം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് വലിച്ച് തങ്ങള്‍ക്കൊപ്പം കൊണ്ടുപോകാന്‍ നടത്തിയ സംഭവത്തിന്റെ പുനരാവിഷ്‌കാരമാണ് ഈ രഥ യാത്ര എന്ന് നടത്തിപ്പുകാര്‍ വിശദീകരിക്കുന്നു. ഇന്ത്യയിലെ ഒറീസയിലെ 3,000ല്‍ അധികം വര്‍ഷം പഴക്കമുള്ള ചടങ്ങാണ് ഈ രഥയാത്ര എന്നും അനുസ്മരിപ്പിക്കുന്നു.

Join WhatsApp News
ചാണകവരളി 2022-05-21 15:43:30
പൂജ ആവശ്യങ്ങൾക്ക് ശുദ്ധീകരിക്കാൻ വേണ്ടി രണ്ടു കുപ്പി ഗോമൂത്രം കൊണ്ടുവന്നത് ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് എയർപോർട്ടിൽ പിടിച്ച് നശിപ്പിച്ചിട്ടുണ്ട്. മിത്രങ്ങൾ മറ്റു രാജ്യങ്ങളിലും ഓടിനടന്ന് ഇന്ത്യക്കാരെ നാറ്റിക്കുന്നത് നാട്ടിലും കൂടി ഒന്ന് അറിഞ്ഞോട്ടെ എന്നുകരുതി ഷെയർ ചെയ്യുന്നതാണ്. കുറച്ചു നാളുകൾക്കു മുൻപ് അമേരിക്കയിലെ ഒരു എയർപോർട്ടിൽ ഏതോ മിത്രം ചാണകവരളി കൊണ്ടുവന്നത് വാർത്തയായിരുന്നു. ഇതിപ്പോൾ ന്യൂസിലൻഡിൽ ഗോമൂത്രവും! ഈ മരങ്ങോടന്മാർ ലോകം മുഴുവൻ നാറ്റിക്കും
Rajan Issac 2022-05-22 01:20:06
Blame ourself .what to do. Don't know how to live in a modern society. All immigrants once established in a foreign country take their religious card for exposure
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക