Image

കുരങ്ങുപനി യു എസ് ഉൾപ്പെടെ 11 രാജ്യങ്ങളിൽ 

Published on 21 May, 2022
കുരങ്ങുപനി യു എസ് ഉൾപ്പെടെ 11 രാജ്യങ്ങളിൽ 



കുരങ്ങുപനി എന്നറിയപ്പെടുന്ന മങ്കിപോക്സ്‌ 11 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ലിയു എച് ഒ) വെള്ളിയാഴ്ച അറിയിച്ചു. യൂറോപ്പിൽ ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, ഇറ്റലി, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കേസുകൾ കണ്ടെത്തിയിട്ടുണ്ട്‌. ഓസ്‌ട്രേലിയയിൽ ഉണ്ട്. നോർത്ത് അമേരിക്കയിൽ (യുഎസിലും കാനഡയിലും) കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇന്ത്യയിൽ ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ പരിശോധനയ്ക്കു വിധേയമാക്കുമെന്നു കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രക്ത സാമ്പിളുകൾ എടുത്തു പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിക്കും. 

ഡബ്ലിയു എച് ഒ ഉന്നതതല യോഗത്തിനു ശേഷം ഇറക്കിയ കുറിപ്പിൽ പറയുന്നത് ചില മൃഗങ്ങളിൽ രോഗം പടർന്നതായി കണ്ടെത്തിയെന്നാണ്. അവയിൽ നിന്നാണ് മനുഷ്യനിലേക്ക് പകർന്നത്. 1958 ൽ പരീക്ഷണങ്ങൾക്കു ഉപയോഗിച്ച കുരങ്ങുകളിൽ ആദ്യമായി ഈ രോഗം കണ്ടതിനെ തുടർന്നാണ് കുരങ്ങുപനി എന്ന പേരു തന്നെ ഉണ്ടായത്. 

മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗത്തിന് വസൂരിയുമായാണ് സാമ്യം. പനി, തൊലിപ്പുറമെയുള്ള തടിപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ട്. രണ്ടാഴ്ച മുതൽ നാലാഴ്ച വരെ നീണ്ടു നിൽക്കാം. ശരീര സ്രവങ്ങളിൽ നിന്നു പകരാം. ഉമിനീരിൽ നിന്നോ ചുമയ്ക്കുമ്പോൾ തെറിക്കുന്ന സ്രവകണങ്ങളിൽ നിന്നോ പകരാം. കോവിഡുമായി നോക്കുമ്പോൾ വ്യാപന തോത് കുറവാണ്. അത് കൊണ്ട് ഒറ്റപ്പെടുത്തലിന്റെ  ആവശ്യമില്ലെന്നു ഡബ്ലിയു എച് ഒ പറഞ്ഞു. 

വസൂരിക്കുള്ള വാക്‌സിൻ കുരങ്ങുപനിയെ പ്രതിരോധിക്കുമെന്നാണ് വിലയിരുത്തൽ. 

മധ്യ-പശ്ചിമ ആഫ്രിക്കയിലായിരുന്നു രോഗം വ്യാപകമായിരുന്നത്. നൈജീരിയയിൽ പോയി വന്ന ഒരാളാണ് യു കെ യിൽ രോഗം കൊണ്ടുവന്നത്. ഇപ്പോൾ 20  കേസുകളുണ്ട്. 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക