വധശിക്ഷ വിധിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി

ജോബിന്‍സ്‌ Published on 21 May, 2022
വധശിക്ഷ വിധിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി

വധശിക്ഷ വിധിക്കുന്നതിന് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിചാരണ കോടതികള്‍ മുതല്‍ പിന്തുടരേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പക വീട്ടല്‍ പോലെയാണ് ചില വിചാരണക്കോടതികള്‍ വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. 

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍  ഇവയാണ്

* പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം

* പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം

* പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം

* കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കോടതിക്ക് നല്‍കണം 

ഇവയെല്ലാം പരിശോധിച്ച് മാത്രമേ വധശിക്ഷ വിധിക്കുന്നതിലേക്ക് പോകാവൂയെന്നും ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക