പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

ജോബിന്‍സ്‌ Published on 21 May, 2022
പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്.  കൊച്ചി ഡിസിപി വി യു കുര്യാക്കോസ് ഈരാറ്റുപേട്ടയിലെ  വസതിയില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.  പി സി ജോര്‍ജിനെ തേടിയാണ് അന്വേഷണ സംഘം വീട്ടില്‍ എത്തിയത്.. എന്നാല്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. സമീപത്തുള്ള സഹോദരന്റെ വീട്ടിലും പരിശോധന നടത്തി.

അതേ സമയം പിസി ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമാണെന്ന് കോടതി വ്യക്തമാക്കി. പ്രസംഗം മതസ്പര്‍ദ്ധയ്ക്കും ഐക്യം തകരാനും കാരണമാകും. 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന പറയാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക