Image

കാര്‍ത്തിയുടെ 'വിരുമന്‍' ആഗസ്റ്റ് 31ന്

Published on 21 May, 2022
കാര്‍ത്തിയുടെ 'വിരുമന്‍' ആഗസ്റ്റ് 31ന്

കാര്‍ത്തിയെ നായകനാക്കി 2 D എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും  നിര്‍മ്മിക്കുന്ന ' വിരുമന്‍ ' സിനിമ ആഗസ്റ്റ് 31 ന് റീലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുത്തയ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'വിരുമനി 'ല്‍ സംവിധായകന്‍ ഷങ്കറിന്റെ ഇളയപുത്രി, അതിഥി ഷങ്കറാണ് പുതുമുഖ നായിക.

'പരുത്തി വീരന്‍ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയില്‍ വേരോട്ടം നടത്തിയ കാര്‍ത്തിക്ക് ഗ്രാമീണ വേഷത്തില്‍ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ' കൊമ്ബന്‍ ' . ഈ വന്‍ വിജയ ചിത്രത്തിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ' വിരുമന്‍'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക