Image

മമ്മൂക്കയ്‌ക്കൊപ്പം സിനിമയുണ്ടാവും; ജീത്തു ജോസഫ്

Published on 21 May, 2022
മമ്മൂക്കയ്‌ക്കൊപ്പം സിനിമയുണ്ടാവും; ജീത്തു ജോസഫ്

 

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ട്വില്‍ത്ത്മാന്‍.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ബ്രോ ഡാഡിയാണ് റിലീസ് ചെയ്തത്.  മിസ്റ്ററി ത്രില്ലര്‍ ഗണത്തിലൊരുങ്ങിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ദൃശ്യം രണ്ടാം ഭാഗമാണ് ഇതിന് മുന്‍പ് പുറത്ത് ഇറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. 

ഇപ്പോഴിത മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമയെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ഫില്‍മീ ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

മമ്മൂട്ടിയെ വെച്ചൊരു ചിത്രം മനസിലുണ്ടെന്നാണ് ദൃശ്യം സംവിധായകന്‍ പറയുന്നത്. ഏറെക്കാലമായി ആഗ്രഹിക്കുന്ന സ്വപ്‌നമാണെന്നും അദ്ദേഹം പറയുന്നു. ജീത്തു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ...

''മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്ബോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല,' ജീത്തു ജോസഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക