ഫൊക്കാന കണ്‍വെന്‍ഷനിൽ  മെഗാ തിരുവാതിര;  ഒരുക്കങ്ങൾ ആരംഭിച്ചു 

ഫ്രാൻസിസ് തടത്തിൽ Published on 21 May, 2022
ഫൊക്കാന കണ്‍വെന്‍ഷനിൽ  മെഗാ തിരുവാതിര;  ഒരുക്കങ്ങൾ ആരംഭിച്ചു 

ഫ്ലോറിഡ:  ഫൊക്കാനയുടെ ഒർലാണ്ടോ ഡിസ്‌നി ഇന്റർനാഷണൽ കൺവെൻഷന്റെ ഏറ്റവും ആകർഷകമായ കലാവിരുന്നുകളിലൊന്നായ കേരള തനിമ വിളിച്ചോതുന്ന മെഗാ തിരുവാതിരയുടെയും വർണശബളമായ ഘോഷയാത്രയും  പ്രദക്ഷിണവും നടത്തുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഒര്‍ലാന്റോയിൽ തന്നെയുള്ള  ലയന സ്‌കൂള്‍ ഓഫ് ഡാന്‍സ്‌ കൊറിയോഗ്രഫിയും സംവിധാനവും നിർവഹിക്കുന്ന മെഗാ തിരുവാതിര കൺവെൻഷന്റെ ഉദ്‌ഘാടന ദിവസമായ ജൂലൈ 7 നു വൈകുന്നേരം 5. 30നായിരിക്കും ആരംഭിക്കുക. കാനഡയിൽ നിന്ന് ഉൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ മുഴുവൻ അംഗ സംഘടനകളിൽ നിന്നുമുള്ള നൂറുകണക്കിന് അങ്കനമാർ അണിനിരക്കുന്ന മെഗാ തിരുവാതിര കൺവെഷനു വേദിയൊരുക്കുന്ന ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിന്റെ അങ്കണത്തെ അക്ഷരാത്ഥത്തിൽ കേരളകീയമാക്കി മാറ്റും. ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ  ജൂലൈ 7 മുതല്‍ 10 വരെ  ഫൊക്കാന കണ്‍വെന്‍ഷന്‍ നടക്കുന്നത്.

 ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി കോർഡിനേറ്ററും നിമ്മി ബാബു ചെയർപേഴ്സണുമായ മെഗാ തിരുവാതിരയുടെ സംഘാടക സമിതിയിൽ സുനിത ഫ്ളവര്‍ഹില്‍,
ജെയ്ന്‍ ബാബു, അമ്പിളി ജോസഫ് എന്നിവർ കോ.ചെയറുകളുമാണ്. 

 ഒരേ നിറമുള്ള ബ്ലൗസും സെറ്റു സാരിയുമുടുത്ത് ഹോട്ടലിന്റെ പാർക്കിംഗ് ലോട്ടിനെ നടന വേദിയാകുന്ന 200 ലധികം അംഗനമാർ വയ്ക്കുന്ന ചുവടുകൾക്ക് മാറ്റുകൂട്ടാൻ ചെണ്ടമേളവും ബാൻഡ് വാദ്യവും അകമ്പടി സേവിക്കും. കേരള തനിമയിൽ പട്ടു പാവാടയും പട്ടു ബ്ലൗസും മുല്ലപ്പൂവുമണിഞ്ഞ്  കരുന്നു കുഞ്ഞുങ്ങൾ മുതൽ സെറ്റുമുണ്ടും സെറ്റുസാരിയുമൊക്ക അണിഞ്ഞു മുല്ലപ്പൂ ചൂടിയ അമ്മമാരും മുത്തശ്ശിമാരും വരെ താലപ്പൊലിയേന്തി ഘോഷയാത്രയെ വര്ണശബളമാക്കുമ്പോൾ മുഖ്യാതിഥിയായ കേരള ഗവർണർ പ്രൊഫ.മുഹമ്മദ് ആരിഫർ ഖാൻ ഉൾപ്പെടെയുള്ള വിശിഷ്ട്ടാതിഥികളെ കേരളീയ തനിമയിൽ തന്നെ ആഘോഷമായ  ഘോഷയാത്രയോടെ മുഖ്യ വേദിയിലേക്ക് ഫൊക്കാനയുടെ ഭാരവാഹികളായും മറ്റു സംഘാടകരും  ആനയിച്ച്  കൊണ്ടുവരും. തുടർന്ന്  മുഖ്യവേദിയിൽ കൊട്ടിക്കലാശം നടത്തുന്നതോടെ ഫൊക്കാന കൺവെൻഷൻ ഉദഘാടനത്തിനു വിളംബരമേകും.

കൺവെൻഷന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു തൊട്ടു മുൻപായി അരങ്ങു കൊഴിപ്പിക്കുന്ന മെഗാ തിരുവാതിരയുടെ പരിശീലനം വെർച്വൽ ആയി അവരവരുടെ വീടുകളിൽ നിന്നാണ് നടത്തുന്നത്. ഓരോ മേഖലയിലെ നർത്തകരുടെയും പൊസിഷനുകൾ തയാറാക്കി സമന്യയിപ്പെച്ചെടുക്കുക എന്നത് ഭഗീരഥ പ്രയത്‌നം തന്നെയാണ്. ഇത്തരം മെഗാ തിരുവതിരകളും വിവിധ തരം നൃത്തരൂപങ്ങളും വെർച്വൽ ആയി പരിശീലിപ്പിച്ച് റെക്കോർഡ് ചെയ്ത് ഓരോ സീക്വൻസീനും യോജിക്കും വിധം ക്രോഡീകരിച്ച് സമന്യയിപ്പിച്ച് ഒരു മേഘാ ഷോ തന്നെ വോമിൻസ് ഫോറം ചെയർ പേഴ്സൺ ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ കോവിഡ് മഹാമാരിക്കാലത്ത്  നടത്തിയത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നിമ്മിബാബു : 2156268014, ജെയ്ന്‍ ബാബു  4072722124, ഡോ. കലാ ഷാഹി+1 202 359 8427.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക