Image

പാളിയ പരീക്ഷണം (ജാക്ക് ആൻഡ് ജിൽ മൂവി റിവ്യൂ; ആനന്ദ് )

Published on 22 May, 2022
പാളിയ പരീക്ഷണം (ജാക്ക് ആൻഡ് ജിൽ മൂവി റിവ്യൂ; ആനന്ദ് )
അനന്തഭദ്രം, ഉറുമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ്‌ ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ ജാക്ക് N ജില്‍ ’. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്‌, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രം സയന്‍സ് ഫിക്ഷന്‍ ജോണറില്‍ ഉള്‍പ്പെടുത്താവുന്ന സിനിമ ആണ്. 
 
റിലീസിന് മുന്നോടിയായി ഇറങ്ങിയ ‘ ജാക്ക് N ജില്‍ ’ ന്റെ ട്രെയിലര്‍ ചിത്രത്തിന്റെ കഥാപരിസരത്തെ കുറിച്ച് സൂചന തരുന്നുണ്ട്. കാളിദാസ് ജയറാം അവതരിപ്പിക്കുന്ന കേശവ് വിദേശത്ത് ഒരു ശാസ്ത്രജ്ഞന്‍ ആണ്. അവിടെ successful ആയ ഒരു പരീക്ഷണത്തിന്റെ തുടര്‍ച്ച നാട്ടില്‍ പൂര്‍ത്തിയാക്കണം എന്ന ഉദ്ദേശത്തോടെ കേശവ് തന്റെ ജനന സ്ഥലത്തേക്ക് എത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ പരീക്ഷണത്തിന് കേശവ് കണ്ടെത്തുന്ന human specimen ആണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പാര്‍വതി എന്ന കഥാപാത്രം.
പരീക്ഷണത്തിന്റെ ഓരോ ഫേസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ പാര്‍വതിക്ക് ഉണ്ടാകുന്ന മാറ്റങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. കൗതുകം ജനിപ്പിക്കുന്ന ഒരു സ്റ്റോറി ലൈന്‍ ഉണ്ടായിട്ടും തിരക്കഥയിലും execution ലും സംഭവിച്ച ഗുരുതരമായ പാളിച്ചകള്‍ ചിത്രത്തെ വല്ലാതെ തളര്‍ത്തുന്നു. സന്തോഷ്‌ ശിവന്‍ എന്ന master craftsman ല്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു നിലവാരത്തിന്റെ അടുത്തെങ്ങും എത്തിയില്ല എന്ന് മാത്രമല്ല, വല്ലാതെ നിരാശപ്പെടുത്തുന്നുമുണ്ട് ‘ ജാക്ക് N ജില്‍ ’. കഴിഞ്ഞ ചിത്രമായ ‘ ഉറുമി ’ യില്‍ തിരക്കഥയുടെ അതിനാടകീയതകള്‍ കല്ലുകടിയായപ്പോള്‍ അതിനെ making കൊണ്ട് മറികടന്ന് വിസ്‌മയിപ്പിച്ചിട്ടുള്ള technician ആണ് സന്തോഷ്‌ ശിവന്‍. എന്നാല്‍ ‘ ജാക്ക് N ജില്‍ ’ ലേക്ക് എത്തുമ്പോള്‍ സന്തോഷ്‌ ശിവന്റെ visualization പോലും തെല്ലും ആശ്വാസമാകുന്നില്ല. കഥയ്ക്ക് അനുയോജ്യമായി terrain സെറ്റ് ചെയ്യുന്നതില്‍ മുന്‍കാല ചിത്രങ്ങളില്‍ മികവ് കാണിച്ചിട്ടുള്ള സംവിധായകന്‍ ഇവിടെ clueless ആണ്. ക്ലൈമാക്സിനോട് അടുത്തുള്ള ഫ്ലാഷ്ബാക്ക് രംഗങ്ങളിലെ making ഉം കൊറിയോഗ്രാഫിയും അത്ഭുതപ്പെടുത്തുമാറ് മോശമായി തോന്നി. 
പ്രകടനങ്ങളിലേക്ക് വരുമ്പോള്‍, മഞ്ജു വാര്യര്‍ തന്റെ റോള്‍ മോശമാക്കാതെ ചെയ്തു എന്ന് തന്നെ പറയാം. മഞ്ജുവിന്റെ അഭിനയ മികവിനെക്കാളും അവരുടെ മറ്റു പല സ്കില്ലുകളും നന്നായി ഉപയോഗിച്ച ചിത്രമാണ് ‘ ജാക്ക് N ജില്‍ ’. ഡാന്‍സിലെ മഞ്ജുവിന്റെ ഗ്രേസും മെയ് വഴക്കവും ആക്ഷന്‍ സീക്വന്‍സുകളില്‍ സംവിധായകന്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംഘട്ടന രംഗങ്ങള്‍ കണ്‍വിന്‍സ് ആകുന്നതില്‍ അത് ചെറുതല്ലാത്ത പങ്ക് വഹിച്ചു. കാളിദാസ് ജയറാം, അജു വര്‍ഗീസ്‌, ബേസില്‍ ജോസഫ് എന്നിവരുടെ പ്രകടനങ്ങള്‍ ആവറേജ് അനുഭവം ആയപ്പോള്‍ സൗബിന്റെ കഥാപാത്രം പലപ്പോഴും അസഹനീയമാരുന്നു. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത പുതുമുഖ നടന്മാരുടെ കാസ്റ്റിംഗും ഭീകരമായി പാളി.
 
അനന്തമായ സാധ്യതകള്‍ ഉള്ള ഒരു കഥാതന്തുവും എങ്ങോട്ട് വേണേലും ഗതി തിരിച്ച് വിടാവുന്ന ഒരു കഥാപാത്രവും ഉണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ തീര്‍ത്തും amateur ആയി അവതരിപ്പിച്ചിരിക്കുന്ന ‘ ജാക്ക് N ജില്‍ ’ എത്ര താഴ്‌ന്ന പ്രതീക്ഷകളുമായി കാണാന്‍ പോയാലും വീണ്ടും നിരാശപ്പെടുത്തിയേക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക