Image

പി.സിയെ അറസ്റ്റ് ചെയ്യുമോ ? അതോ നടക്കുന്നത് തെരച്ചില്‍ നാടകമോ ?

ജോബിന്‍സ്‌ Published on 22 May, 2022
പി.സിയെ അറസ്റ്റ് ചെയ്യുമോ ? അതോ നടക്കുന്നത് തെരച്ചില്‍ നാടകമോ ?

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ രണ്ട് കേസുകളാണ് ഉള്ളത്. തിരുവനന്തപുരം പ്രസംഗക്കേസിലും വെണ്ണലയിലെ പ്രസംഗ കേസിലും. ആദ്യകേസില്‍ കൊട്ടിഘോഷിച്ചു നടത്തിയ കസ്റ്റഡിയും അറസ്റ്റും ജാമ്യം കിട്ടിയതോടെ നനഞ്ഞ പടക്കമായി മാറി.

ജാമ്യത്തിലിറങ്ങിയ ജോര്‍ജ് വീണ്ടും അതേ വിഷയത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചത് പോലീസിന് പിടിവള്ളിയായി. വീണ്ടും കേസെടുത്തു. ആദ്യത്തെ കേസില്‍ ജാമ്യം റദ്ദാക്കാനും ഹര്‍ജി നല്‍കി. ഈ ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

ഇതിനിടെയാണ് രണ്ടാമത്തെ കേസില്‍ മുന്‍കൂജാമ്യം നിഷേധിക്കുന്നത്. ജാമ്യം നിഷേധിച്ച ഉടന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നടത്തിയ പ്രസ്താവന ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ്. തിങ്കളാഴ്ചത്തെ കോടതി തീരുമാനം കൂടി വന്നശേഷമെ നടപടിയുള്ളുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

എന്നാല്‍ പി.സി. ജോര്‍ജിന്റെ ഇരാറ്റുപേട്ടയിലെ വീട്ടിലും ഒപ്പം ബന്ധുവീടുകളിലും പോലീസ് തെരച്ചില്‍ നടത്തി. എന്നാല്‍ ഈ തെരച്ചില്‍ പോലീസിന്റെ ഒരു നാടകമാണെന്ന് പറയേണ്ടി വരും കാരണം നാളെ ജാമ്യം റദ്ദാക്കണമെന്ന ആവസ്യം കോടതി പരിഗണിക്കുമ്പോള്‍ കോടതിയില്‍ പോലീസിന് ചില കാര്യങ്ങളില്‍ ഉത്തരം പറയേണ്ടിവരും. 

ജാമ്യം ലഭിക്കാത്ത മറ്റൊരു കേസ് പി.സി. ജോര്‍ജിന്റെ പേരിലുള്ളപ്പോല്‍ അറസ്റ്റ് ചെയ്തുകൂടെ ഈ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് എന്താണാവശ്യം എന്ന് കോടതി ചോദിച്ചാല്‍ തെരച്ചില്‍ നടത്തിയിരുന്നു അദ്ദേഹം ഒളിവിലാണെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ഈ തെരച്ചില്‍ ഉപകരിക്കും. 

ഇനി അറസ്റ്റ് ചെയ്താല്‍ അതും തിരിച്ചടിയാകും മറ്റൊരു കേസില്‍ അദ്ദേഹം അറസ്റ്റിലാണല്ലോ പിന്നെന്തിന് ജാമ്യം റദ്ദാക്കണം എന്ന് കോടതി ചോദിക്കും ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് പി.സി.യെ അറസ്റ്റ് ചെയ്യാത്തതും എന്നാല്‍ പരമാവധി തെരച്ചില്‍ നടത്തുന്നതും. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പി.സിക്കെതിരെ എന്തെങ്കിലും ചെയ്തു എന്ന് വരുത്തി തീര്‍ക്കേണ്ടതും സര്‍ക്കാരിന്റെ ആവശ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക