കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ജോബിന്‍സ്‌ Published on 22 May, 2022
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരണവുമായി ബിഡിജെഎസ് നേതാവും എസ്എന്‍ഡിപി യോഗം നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇടുക്കി എന്‍ആര്‍ സിറ്റിയില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനസുരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാര്‍ പറഞ്ഞു. ലൗ ജിഹാദ് വിവാദത്തില്‍ കേരള സര്‍ക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക