തൃക്കാക്കരയില്‍ 100 അടിച്ചില്ലെങ്കിലും തക്കാളിക്ക് നൂറടിച്ചു പരിഹസിച്ച് സതീശന്‍

ജോബിന്‍സ്‌ Published on 22 May, 2022
തൃക്കാക്കരയില്‍ 100 അടിച്ചില്ലെങ്കിലും തക്കാളിക്ക് നൂറടിച്ചു പരിഹസിച്ച് സതീശന്‍

സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അനുദിനം വില കുതിച്ചുയരുമ്പോള്‍ വിപണിയില്‍ യാതൊരു ഇടപെടലും നടത്താന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. 

തൃക്കാക്കരയില്‍ 100 അടിക്കുമെന്നാണ് മുഖ്യമന്ത്രിയും ഇടത് പക്ഷവും പറയുന്നത്. എന്നാല്‍ തൃക്കാക്കരയില്‍ വിജയിച്ച് 100 സീറ്റ് കിട്ടിയില്ലെങ്കിലും തക്കാളിക്ക് വിപണിയില്‍ 100 രൂപ ആയല്ലോയെന്ന് സതീശന്‍ പരിഹസിക്കുകയും ചെയ്തു. നികുതി കുടിശ്ശിക പിരിച്ചെടുക്കണമെന്നും അല്ലാതെ ജനങ്ങളുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയല്ല സാമ്പത്തീക പ്രതിസന്ധി പരിഹരിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. 

വിപണിയിലെ വിലക്കയറ്റം കാണുമ്പോള്‍ ഇവിടെയൊരു സര്‍ക്കാരുണ്ടോയെന്ന് സംശയമാണെന്നും സതീശന്‍ പറഞ്ഞു. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമര്‍ശനങ്ങള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക