പി.സി. ജോര്‍ജിന് നാളെ നിര്‍ണ്ണായക ദിനം 

ജോബിന്‍സ്‌ Published on 22 May, 2022
പി.സി. ജോര്‍ജിന് നാളെ നിര്‍ണ്ണായക ദിനം 

വിദ്വേഷ പ്രസംഗത്തിന് രണ്ട് കേസുകള്‍ സ്വന്തം പേരില്‍ നിലവിലുള്ള പി.സി. ജോര്‍ജ് ഇപ്പോള്‍ ഒളിവിലാണ്. പി.സി. ജോര്‍ജിനെ സംബന്ധിച്ച് നിര്‍ണ്ണായക ദിനമാണ് നാളെ തിങ്കളാഴ്ച. ആദ്യത്തെ കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി -2 പരിഗണിക്കുന്നു. 

പി.സി. ജോര്‍ജിന്റെ തിരുവനന്തപുരത്തെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കോടതി നാളെ കാണുകയും ചെയ്യും. കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം മജിസ്‌ട്രേറ്റ് കോംപ്ലക്‌സില്‍ വെച്ചുതന്നെ മാധ്യമങ്ങളോട് താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് പറഞ്ഞതും പി.സി ജോര്‍ജിനെതിരെയുള്ള രണ്ടാമത്തെ കേസും ഒപ്പം അദ്ദേഹം ഒളിവിലാണെന്ന കാര്യവും പോലീസ് കോടതിയില്‍ ജോര്‍ജിനെതിരെ ആയുധമാക്കും. 

എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജോര്‍ജ് തര്‍ക്കമുന്നയിച്ചിരിക്കുന്നത്. ഇതോടൊപ്പം രണ്ടാമത്തെ കേസില്‍ എറണാകുളം കോടതി ജാമ്യം നിഷേധിച്ചതിനെതിരെ പി.സി. ജോര്‍ജ് നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുകയാണ്. 

ഏതെങ്കിലുമൊരു കേസില്‍ കോടതിയില്‍ നിന്നും എതിര്‍ തീരുമാനമുണ്ടായാല്‍ അത് ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കാരണമാവും ഒരു പക്ഷെ റിമാന്‍ഡിലേയ്ക്കും കാര്യങ്ങള്‍ കടന്നേക്കും. ഇതിനാല്‍ തന്നെ നാളെ പി.സി. െസംബന്ധിച്ചടത്തോലം നാളെ നിര്‍ണ്ണായക ദിനമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക