Image

ബ്രോങ്ക്‌സ്‌ സെ. തോമസ്‌ പള്ളിയില്‍ ഫാമിലി നൈറ്റ്‌ സംഘടിപ്പിച്ചു

 പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌ Published on 22 May, 2022
 ബ്രോങ്ക്‌സ്‌ സെ. തോമസ്‌ പള്ളിയില്‍ ഫാമിലി നൈറ്റ്‌ സംഘടിപ്പിച്ചു

 

ന്യൂ യോര്‍ക്ക്‌, ബ്രോങ്ക്‌സ്‌, വെസ്റ്റ്‌ചെസ്റ്റര്‍, റോക്ക്‌ലാന്‍ഡ്‌ പ്രദേശങ്ങളിലെ ക്രിസ്‌ത്യന്‍ സമൂഹത്തിന്‍റെ ആരാധനാകേന്ദ്രമായ സെ. തോമസ്‌ ഫൊറോന പള്ളിയില്‍ ശനിയാഴ്ച്ച  രാത്രി ഫാമിലി നൈറ്റ്‌ സംഘടിപ്പിച്ചു.

പള്ളിയുടെ ആദ്യത്തെ സംരംഭമായിട്ട്  കൂടി നൂറുകണക്കിന്‌ കുടുംബങ്ങള്‍ ചുട്ടുപൊള്ളുന്ന ചൂടിനെ വകവക്കാതെ പള്ളിയുടെ വിശാലമായ പാര്‍ക്കിംഗ്‌ ലോട്ടില്‍ ഒത്തുകൂടി.

കുട്ടികളുടെ വിനോദത്തിന്‌ വേണ്ടി ഇംഗ്ലീഷ്‌ കാര്‍ട്ടൂണ്‍ ചിത്രമായ Zootopia 2  വും പ്രദര്‍ശിപ്പിച്ചു.


മലയാളികള്‍ എന്നും എവിടെയും ഇഷ്ടപ്പെടുന്ന നാടന്‍ വിഭവമായ കപ്പ ബിരിയാണി ആയിരുന്നു അത്താഴമായി വിളമ്പിയത്‌. കുട്ടികള്‍ക്കായി ഇറ്റാലിയന്‍ ഡിഷ്‌ ആയ പാസ്‌ത്തയും ബാര്‍ബിക്യു ചിക്കനും ഒരുക്കിയിരുന്നു. കൂടാതെ സിനിമ കാണുമ്പോള്‍ കുട്ടികള്‍ ഇഷ്ട്‌ടപ്പെടുന്ന പോപ്പ്‌കോണ്‍, കോട്ടന്‍ കാന്‍ഡി, സോഡാ എന്നിവയും ഒരുക്കിയിരുന്നു.

നാട്ടിലെ ഓല പാകിയ സിനിമ കൊട്ടകകളില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌
വില്‍ക്കപ്പെട്ടിരുന്ന മണലില്‍ വറത്ത കപ്പിലണ്ടിയുമായി  ഷാജിമോന്‍
വടക്കന്‍ രംഗപ്രവേശനം ചെയ്‌തപ്പോള്‍ പലരും തങ്ങളുടെ ചെറുപ്പകാലം ഓര്‍മ്മിച്ചു.

ഇടവക വികാരിയായ ഫാ. ജോഷി ഇളമ്പാശേരില്‍ ഫാമിലി നൈറ്റിന്‌ ചുക്കാന്‍ പിടിച്ചപ്പോള്‍ കൈക്കാരന്മാരായ ഷൈജു കളത്തില്‍, ജ്യോതി കണ്ണേറ്റുമാലില്‍, നിജോ മാത്യു എന്നിവര്‍ സര്‍വ്വതിനും മേല്‍നോട്ടം വഹിച്ചു. പള്ളിയുടെ സെക്രട്ടറിയായ ഷായ്‌മോള്‍ കുംബിളുവേലിയുടെ സജീവ സാന്നിദ്ധ്യം
വോളണ്ടിയര്‍മാര്‍ക്കൊരു പ്രോത്സാഹനമായിരുന്നു.

വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച ജിം ജോര്‍ജ്‌, ജോസ്‌ ഞാറക്കുന്നേല്‍, റോയ്‌ കണ്ണേറ്റുമാലില്‍, കെന്നിറ്റ കുംബിളുവേലി, ബിബി പുത്തുപള്ളില്‍, ജയ്‌ കണ്ണേറ്റുമാലില്‍ തുടങ്ങിയവര്‍ ഫാമിലി നൈറ്റ്‌ ഒരു വന്‍ വിജയമാക്കി തീര്‍ക്കാന്‍ തലേന്ന്‌ രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞു പ്രവര്‍ത്തിച്ചു.

''കൊറോണ പകര്‍ച്ചവ്യാധി മൂലം രണ്ടു വര്‍ഷത്തിന്‌ മേല്‍ ഇടവകാംഗങ്ങള്‍ തമ്മില്‍ നേരിട്ട്‌ കാണാനോ ഇടപഴകാനോ പുതിയ അംഗങ്ങളെ പരിചയപ്പെടാനോ പറ്റാത്ത ഒരു
സാഹചര്യമായിരുന്നു.  ഈ ഫാമിലി നൈറ്റ്‌ അതിനൊരു വിരാമം സൃഷ്ട്‌ടിച്ചതായി നമ്മുക്ക്‌ കണക്കാക്കാം. ഇനിയും ഭാവിയില്‍ ഇതുപോലെയുള്ള ഫാമിലി നൈറ്റുകള്‍ ഉണ്ടായിരിക്കുന്നതാണ്‌'' കൈക്കാരന്‍   ഷൈജു കളത്തില്‍ പ്രസ്‌താവിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക