പിണറായി പോലീസിന് പിസി പിടിക്കൊടുക്കില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്

ജോബിന്‍സ്‌ Published on 22 May, 2022
പിണറായി പോലീസിന് പിസി പിടിക്കൊടുക്കില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്

പിണറായിയുടെ പൊലീസിന് പിടികൊടുക്കാന്‍ പി.സി. ജോര്‍ജ് ഉദ്ദേശിക്കുന്നില്ലെന്ന് മകനും കേരള ജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ്.  വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് പി.സി. ജോര്‍ജിന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.

വിജയ് ബാബുവിനെപ്പോലെ പി സി ജോര്‍ജ് ഒളിച്ചോടുന്ന ആളല്ല, പി സി ജോര്‍ജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും
 ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. പി സി ജോര്‍ജ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് കുടുംബാ?ഗംങ്ങള്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഈ പ്രീണനം സര്‍ക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോര്‍ജിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വര്‍ഗീയവാദി. ഇന്നലെ കോടതിക്ക് മുന്നിലെത്തിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

34 മിനിറ്റുള്ള പ്രസംഗത്തിന്റെ പെറുക്കിയെടുത്ത വാക്കുകള്‍ മാത്രമാണ് കോടതിക്കുമുന്നില്‍ ഹാജരാക്കിയിട്ടുള്ളത്. ഹൈക്കോടതിയെ സമീപിച്ച് പി സി ജോര്‍ജിന്റെ വാക്കുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പൊലീസിന്റെ നടപടിയാണെന്ന് പറയില്ല അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ചിട്ട് പൊലീസിന് നിലപാട് മാറ്റേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മര്‍ദം കൊണ്ടാണ്. പിണറായി വിജയന്റെ നിയമം അനുസരിക്കാന്‍ മനസില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക