മോഹന്‍ലാല്‍ ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘ബറോസ്’. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. ഇനിയൊരു പാട്ടുസീന്‍ മാത്രമാണ് ബാക്കിയുള്ളത്. അത് പോര്‍ച്ചുഗലില്‍ ഷൂട്ടുചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ലാല്‍സാറിനൊപ്പം ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മനസ്സുനിറയെ സിനിമയാണ്.’
‘കോവിഡ് സമയത്തെല്ലാം അദ്ദേഹം ഫോട്ടോയെടുത്ത് എനിക്ക് അയച്ചുതരും, അഭിപ്രായം ചോദിക്കും. വിഷ്വല്‍സ് എങ്ങനെ ആയിരിക്കണമെന്ന് നല്ല ബോധ്യമുള്ള ആളാണ്. അതിന്റെ ത്രില്‍ ബറോസില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. ലാല്‍സാര്‍ ആഗ്രഹിച്ച രീതിയില്‍ ബറോസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സന്തോഷ് ശിവന് പറഞ്ഞു.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’.