Image

 ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇരട്ടകുട്ടികളുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

Published on 22 May, 2022
  ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇരട്ടകുട്ടികളുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

 

ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഇരട്ടകുട്ടികളുടെ ഒന്നാം ജന്മദിനവും പിതൃത്വവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡയയില്‍ ഒരു ചിത്രം പങ്കുവച്ചു.


കുട്ടികള്‍ ജനിച്ച ദിവസം എടുത്ത ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം അടിക്കുറിപ്പ് നല്‍കിയത്: 'ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. റാഷിദിനും ഷൈഖയ്ക്കും ഒപ്പം ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും ജന്മദിനാശംസകള്‍'.


2021 മേയ് 20 നാണ് ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. അന്നു ആണ്‍കുഞ്ഞിന്റേയും പെണ്‍കുഞ്ഞിന്റേയും ജനനം നിര്‍ദ്ദേശിച്ചുകൊണ്ട് നീലയും പിങ്ക് നിറത്തിലുള്ള പാദങ്ങളുടെ ഒരു ചിത്രം പങ്കുവച്ചാണ് കിരീടാവകാശി അവരുടെ വരവ് അറിയിച്ചത്.

2019 മേയിലായിരുന്നു ഷെയ്ഖ് ഹംദാന്‍, ഷെയ്ഖ ശൈഖ ബിന്‍ത് സയീദ് ബിന്‍ താനി അല്‍ മക്തൂമിനെ വിവാഹം ചെയ്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക