Image

അച്ഛനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിയശേഷം മര്‍ദ്ദിച്ചു കൊന്നു

ജോബിന്‍സ്‌ Published on 23 May, 2022
അച്ഛനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിയശേഷം മര്‍ദ്ദിച്ചു കൊന്നു

അച്ഛനെ മകന്‍ അതിക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. നെഞ്ചില്‍ സ്‌ക്രൂഡ്രൈവ്രര്‍ കൊണ്ട് കുത്തി വീഴ്ത്തിയ ശേഷമായിരുന്നു മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മാന്നാറിലാണ് സംഭവം. എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തില്‍ മകന്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപിച്ചെത്തുന്ന സജീവും തങ്കരാജും തമ്മില്‍ വഴക്ക് പതിവായിരുന്നു. പതിവുപോലെ വഴക്ക് ഉന്തിലേയ്ക്കും തള്ളിലേയ്ക്കും കടക്കുകയായിരുന്നു. ഇതിനിടെ സജീവന്‍ വീട്ടിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവറെടുത്ത് തങ്കരാജിനെ കുത്തുകയായിരുന്നു. 

കുത്തേറ്റ് പിടഞ്ഞ് വിണ് തങ്കരാജിനെ സജീവന്‍ മദ്യലഹരിയില്‍ വീണ്ടും വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായതിനാല്‍ ഒച്ചയും ബഹളവും കേട്ടിട്ടും നാട്ടുകാര്‍ ഇവിടേയ്്‌ക്കെത്തിയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക