Image

കിരണ്‍ കുമാര്‍ സ്ത്രീധനത്തെ ചൊല്ലി തര്‍ക്കിക്കുന്ന ശബ്ദരേഖ പുറത്ത് 

ജോബിന്‍സ്‌ Published on 23 May, 2022
കിരണ്‍ കുമാര്‍ സ്ത്രീധനത്തെ ചൊല്ലി തര്‍ക്കിക്കുന്ന ശബ്ദരേഖ പുറത്ത് 

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കിരണ്‍ സ്ത്രീധനം ആവശ്യപ്പെട്ടത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്ത്രീധനമായി ലഭിച്ച കാറില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടുള്ള കിരണിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്.

തനിക്ക് ഇഷ്ടപ്പെട്ട കാര്‍ ഹോണ്ട സിറ്റി ആയിരുന്നു. വില കൂടുതല്‍ ആയത് കൊണ്ടാണ് അത് വേണ്ടെന്ന് വെച്ചത്. വെന്റോ അല്ലേ എന്നിട്ട് ഉറപ്പിച്ചത്, പിന്നെ എന്താണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും കിരണ്‍ വിസ്മയയോട് ചോദിക്കുന്നതായാണ് സംഭാഷണം. കാര്‍ കണ്ടപ്പോള്‍ തന്റെ കിളി പോയി എന്നും കിരണ്‍ പറയുന്നുണ്ട്.

2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക