Image

കിരണ്‍ കുമാറിന് പരമാവധി ലഭിക്കുക ജീവപര്യന്തം ; കുറഞ്ഞത് ഏഴ് വര്‍ഷം തടവ്

ജോബിന്‍സ്‌ Published on 23 May, 2022
കിരണ്‍ കുമാറിന് പരമാവധി ലഭിക്കുക ജീവപര്യന്തം ; കുറഞ്ഞത് ഏഴ് വര്‍ഷം തടവ്

കൊല്ലം നിലമേല്‍ സ്വദേശിനിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടി വിധിച്ചിരിക്കുകയാണ്. ഐപിസി 306 (ആത്മഹത്യാ പ്രേരണാ), ഐപിസി 498 എ (ഗാര്‍ഹിക പീഡനം), ഐപിസി -304 ബി (സ്ത്രീധന മരണം )എന്നീ വകുപ്പകളുനസരിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 

ഐപിസി 306 അനുസരിച്ചുള്ള ആത്മഹത്യ പ്രേരണാക്കുറ്റത്തിന് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. ഐപിസി 498 A അനുസരിച്ച് ഗാര്‍ഹിക പീഡനത്തിന് പരമാവധി മൂന്ന വര്‍ഷം തടവും പിഴയുമാണ് ശിക്ഷ ലഭിക്കാവുന്നത്. ഐപിസി 304 B അനുസരിച്ച് സ്ത്രീധന മരണത്തിന് പരമാവധി ജീവപര്യന്തം വരെ തടവും പിഴയും  ശിക്ഷ ലഭിക്കാവുന്നതാണ്. ഈ വകുപ്പനുസരിച്ച് ശിക്ഷ ഏഴ് വര്‍ഷത്തില്‍ കുറയില്ല. 

ഈ വകുപ്പകളനുസരിച്ച് പ്രതിക്ക് ഏറ്റവും കുറഞ്ഞത് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് പരമാവധി ജീവപര്യന്തം ശിക്ഷയാവും ലഭിക്കുക. പ്രധാനമായും നാളെ ഈ കേസില്‍ ശിക്ഷ സംബന്ധിച്ച വാദം ആരംഭിക്കുമ്പോള്‍ പ്രതിയുടെ പ്രായമാവും വിദ്യാഭ്യാസവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതുമാവും പ്രതിഭാഗം ചൂണ്ടിക്കാട്ടുക. 

എന്നാല്‍ സ്ത്രീധന പീഡനങ്ങള്‍ക്കെതിരെയുള്ള മാതൃകാപരമായ ശിക്ഷ വേണമെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കുറ്റകത്യം ചെയ്തതെന്നുമാവും പ്രോസിക്യൂഷന്റെ പ്രദാന വാദം.

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് കേസില്‍ വിധി പറഞ്ഞത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക