Image

നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി ഇ.പി. ജയരാജന്‍

ജോബിന്‍സ്‌ Published on 23 May, 2022
നടിയെ ആക്രമിച്ച കേസ് ; സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി ഇ.പി. ജയരാജന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. കേസില്‍ നിയമ വിരുദ്ധമായ ഒരിടപെടലും സര്‍ക്കാര്‍ നടത്തിയിട്ടില്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതി വഴിയില്‍ അവസാനിപ്പിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജയരാജന്‍ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയത്. 

ആരെയും ചോദ്യം ചെയ്യേണ്ട എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. നടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ഇടതു മുന്നണി കണ്‍വീനര്‍ പറഞ്ഞു. കേസില്‍ തെളിവ് നശിപ്പിച്ചതിന് അന്വേഷണം ദിലീപിന്റെ അഭിഭാഷകരിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ ഇടപെട്ട് എഡിജിപി ശ്രീജിത്തിനെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്നു്ം മാറ്റിയത്. 

ഇതിന് ശേഷമാണ് കാവ്യാ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കാട്ടി കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക