Image

വിധി നിരാശജനകം ; അപ്പീല്‍ പോകുമെന്ന് കിരണിന്റെ അഭിഭാഷകന്‍

ജോബിന്‍സ്‌ Published on 23 May, 2022
വിധി നിരാശജനകം ; അപ്പീല്‍ പോകുമെന്ന് കിരണിന്റെ അഭിഭാഷകന്‍

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് വിധിച്ച അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിരാശാജനകമെന്ന് കിരണിന്റെ അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള. അപ്പീല്‍ പോയാല്‍ നിലനില്‍ക്കുന്നതല്ല കേസിലെ വിധിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകളായി സമര്‍പ്പിച്ച ശബ്ദരേഖകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. 

വിധി നിരാശാജനകമാണ്. കേസിന്റെ എല്ലാ വശവും പഠിച്ചയാളെന്ന നിലയില്‍ ഈ വിധി നിലനില്‍ക്കത്തക്കതല്ല. സംഭാഷണ ശകലത്തില്‍ നിന്ന് കുറച്ച് ഭാഗം അടര്‍ത്തിയെടുത്തിട്ട് കേള്‍പ്പിക്കുമ്പോള്‍ ഭയങ്കര സംഭവമായി നമ്മള്‍ക്ക് തോന്നും. സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. 

ഡിഫന്‍സ് ലോയര്‍ എന്ന നിലയില്‍ എന്റെ അനുഭവത്തില്‍ വെറുതെ വിടുമെന്ന് കരുതിയ കുറ്റങ്ങളില്‍ കോടതി ശിക്ഷിക്കുകയും പിന്നീല്‍ അപ്പീല്‍ നല്‍കുമ്പോള്‍ ഹൈക്കോടതി വെറുതെ വിടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്- അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ള പറഞ്ഞു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക