Image

പി.സി. ജോര്‍ജിന് ആശ്വാസം ; വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി 

ജോബിന്‍സ്‌ Published on 23 May, 2022
പി.സി. ജോര്‍ജിന് ആശ്വാസം ; വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി 

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് ഇടക്കാല ജാമ്യം. വ്യാഴാഴ്ചവരെയാണ് ജാമ്യം . ഇതിനിടയില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. കേസ്  വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. 

മകനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹൈക്കോടതിയില്‍ പറഞ്ഞു.ബന്ധുക്കളുടെ വീട്ടില്‍ റെയ്ഡ്  ചെയ്യുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന് പി സി ബോധിപ്പിച്ചു.പ്രസംഗം മുഴുവന്‍  ആണ് കേള്‍ക്കേണ്ടത്. തിരുവനന്തപുരം  കേസില്‍ മജിസ്‌ട്രേറ്റ് നേരത്തെ ജാമ്യം നല്‍കി അതിന്റെ വിരോധം ആണ് പോലീസിനെന്നും പിസിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 

എന്നാല്‍ പി.സിയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലീസിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സാധിച്ചില്ല. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഇതിനിടയില്‍ മറ്റ് ഇടക്കാല ഉത്തരവുകള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പി.സി. ജോര്‍ജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. 

ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പി സി ജോേര്‍ജിനോട് ചോദിച്ചു.33 വര്‍ഷം ആയി എംഎല്‍എയായിരുന്നു ...നിയമത്തില്‍ നിന്ന് ഒളിക്കില്ല .72 വയസ്സ് ഉണ്ട്.പല അസുഖങ്ങള്‍ ഉണ്ടെന്നും പി സി ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പിസി ജോര്‍ജ്ജിനോട് കോടതി നിര്‍ദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക