Image

സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ അംഗീകരിക്കില്ല: യുക്രൈന്‍

Published on 23 May, 2022
സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ അംഗീകരിക്കില്ല: യുക്രൈന്‍

 

കിവ്: പ്രദേശം വിട്ട് നല്‍കിയുള്ള സമാധാന കരാര്‍ അം ഗികരിക്കാന്‍ സാധിക്കില്ലെന്ന് യുക്രൈന്‍. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുക്രൈന്‍ പുതിയ നിലപാട് വ്യക്തമാക്കിയത്.

ഇളവുകള്‍ ഇതിലും വലിയതും രക്തരൂക്ഷിതമായതുമായ റഷ്യന്‍ ആക്രമണത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു.

കിഴക്ക് സെവെറോഡോനെറ്റ്‌സ്കിനെ പ്രതിരോധിക്കുന്ന യുക്രൈന്‍ സൈന്യത്തെ വളയാനുള്ള റഷ്യയുടെ ശ്രമം തുടരുന്നതിനിടെയാണ് പോഡോലിയാക് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം യുക്രൈനിയന്‍ പ്രതിരോധം തകര്‍ത്ത് രാജ്യത്തിന്റെ കിഴക്കന്‍ ലുഹാന്‍സ്ക് മേഖലയിലെ ഭരണപരമായ അതിര്‍ത്തികളില്‍ എത്താന്‍ ശ്രമിക്കുകയാണെന്ന് യുക്രൈന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് അതിന്റെ ദൈനംദിന അപ്‌ഡേറ്റില്‍ പറഞ്ഞു. നാല് വ്യത്യസ്ഥ ദിശകളില്‍ നിന്ന് സെവെറോഡോനെറ്റ്സ്കിലേക്ക് കടക്കാന്‍ റഷ്യ ശ്രമിച്ചതായി ലുഹാന്‍സ്ക് റീജിയണല്‍ ഗവര്‍ണര്‍ സെര്‍ഹി ഹൈദായിയും പറഞ്ഞു.

ജനവാസ മേഖലകളില്‍ റഷ്യ ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നും ഈ ആക്രമണത്തില്‍ നഗരത്തിന്റെ അടുത്തുള്ള സിചാന്‍സ്കുമായി ബന്ധിപ്പിക്കുന്ന ഒരു പാലം തകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ കിവില്‍ പാര്‍ലമെന്റിനെ നേരിട്ട് അഭിസംബോധന ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക