തോമസ് മൊട്ടയ്ക്കല്‍ സംരംഭകനും, ചിന്തകനും; കർമ്മ രംഗത്ത് 50 വര്‍ഷങ്ങള്‍ (യു.എസ്. പ്രൊഫൈൽ)

Published on 23 May, 2022
തോമസ്  മൊട്ടയ്ക്കല്‍ സംരംഭകനും, ചിന്തകനും; കർമ്മ രംഗത്ത്  50 വര്‍ഷങ്ങള്‍  (യു.എസ്. പ്രൊഫൈൽ)

Read Magazine format: https://profiles.emalayalee.com/us-profiles/thomas_mottackal/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=263469_Thomas%20Mottackal.pdf

എല്ലാ ദിവസവും ഒരാൾക്കെങ്കിലും ജോലി കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന   തൊഴിലുടമയാണ്   ടോമാർ കൺസ്ട്രക്ഷൻ ഗ്രൂപ്പ് സി.ഇ.ഒ  തോമസ് മൊട്ടക്കൽ. "പക്ഷെ അതിനു കഴിയാറില്ല. എന്നാൽ കഴിയുമ്പോഴൊക്കെ ഇവിടെയും നാട്ടിലും ആളുകൾക്ക് ജോലി നൽകാൻ ശ്രമിക്കുന്നു. പ്രത്യേകിച്ച് എഞ്ചിനിയറിംഗ് പഠിച്ചവർക്ക്. എക്സ്പീരിയൻസ് ഇല്ലാത്തവരെ പരിശീലിപ്പിക്കും. ആരും എക്സ്‌പീരിയൻസുമായല്ലല്ലോ  പഠനം പൂർത്തിയാക്കുന്നത്," ന്യു ജേഴ്‌സിയിൽ ഈസ്റ്റ് ബ്രൺസ്‌വിക്ക് ആസ്ഥാനമായ കമ്പനിയുടെ ഉടമ ചൂണ്ടിക്കാട്ടുന്നു.

എല്ലാം വെട്ടിപ്പിടിച്ച് കൈപ്പിടിയിലൊതുക്കണമെന്നല്ല കഴിയുന്നത്ര പങ്കു വയ്ക്കണമെന്ന തത്വശാസ്ത്രമാണ് തന്റെ ജീവിതത്തെ എന്നും നയിച്ചിട്ടുള്ളതെന്ന്  ജോലിയിൽ 50  വര്ഷം പൂർത്തിയാക്കിയ അദ്ദേഹം പറയുന്നു. പഠനം കഴിഞ്ഞു ജോലിക്ക് തുടക്കമിട്ടത് 1972 മേയിലായിരുന്നു. സാധാരണ ഒരാൾക്ക് കിട്ടുന്നത് 35-40 വർഷമാണ്.  തനിക്കതു കൂട്ടിക്കിട്ടി. ഇവിടം വരെ എത്താനായതിൽ ജഗദീശ്വരനോട് നന്ദി പറയുന്നു. സന്നിഗ്ദ ഘട്ടങ്ങളിൽ തുണയായവരോടും.

Read PDF

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക