Image

പോപുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന  മുദ്രാവാക്യം: പോലീസ് കേസെടുത്തു

Published on 23 May, 2022
പോപുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന  മുദ്രാവാക്യം: പോലീസ് കേസെടുത്തു

ആലപ്പുഴ: ശനിയാഴ്ച ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ?പൊലീസ്? കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ല പൊലീസ്? മേധാവിയുടെ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം നേരത്തെ? അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസ്? രജിസ്റ്റര്‍ ചെയ്തത്. ദേശീയ ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട്? തേടിയെന്നും റിപ്പോര്‍ട്ടുണ്ട്.

10 വയസ്സുപോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നാണ് പൊലീസ് പരിശോധിക്കുന്നത്?.

എന്നാല്‍, കുട്ടിവിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന്?? പോപുലര്‍ ഫ്രണ്ട്? സംസ്ഥാന ?സെക്രട്ടറി സി.ഇ. റഊഫ്? പറഞ്ഞു. മുദ്രാവാക്യം സംഘാടകര്‍ നേരത്തേതന്നെ നല്‍കിയിരുന്നു. ഒഴുകിയെത്തിയ ആള്‍ക്കൂട്ടത്തില്‍നിന്ന്? ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ഭീകരതക്കെതിരെ പലവിധ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മുദ്രാവാക്യം കുട്ടി ഉച്ചത്തില്‍ വിളിക്കുന്നത്? ആ ദൃശ്യം പ്രചരിച്ചശേഷമാണ്? ശ്രദ്ധയില്‍പെടുന്നത്?. ഏതെങ്കിലും നിലക്കുള്ള അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ നയമോ ശൈലിയോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക