Image

50 കോടി മുടക്കി ഒരു മതില്‍ കൂടി കെട്ടാമോ പിണറായി സര്‍ക്കാരേ..'; പരിഹസിച്ച് കെ. സുരേന്ദ്രന്‍

Published on 23 May, 2022
50 കോടി മുടക്കി ഒരു മതില്‍ കൂടി കെട്ടാമോ പിണറായി സര്‍ക്കാരേ..'; പരിഹസിച്ച് കെ. സുരേന്ദ്രന്‍

 

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി സര്‍ക്കാര്‍ ഒരിക്കല്‍ നവോത്ഥാന മതില്‍ കെട്ടിയതാണ്. 50 കോടി രൂപ മുടക്കി ഒരു മതില്‍ കൂടി കെട്ടാന്‍ സാധിക്കില്ലേയെന്നും പരിഹാസരൂപേണ സുരേന്ദ്രന്‍ ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സുരേന്ദ്രന്റെ വിമര്‍ശനം. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക