Image

മധ്യകേരളത്തില്‍ ശക്തമായ മഴ

Published on 23 May, 2022
മധ്യകേരളത്തില്‍ ശക്തമായ മഴ

 

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് മഴയുടെ ശക്തി വര്‍ധിച്ചത്. 

അടുത്ത മണിക്കൂറുകളില്‍   പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍   ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക