Image

വിസ്മയ കേസ്: തുല്യതയെ കുറിച്ച് ബോധവത്കരിക്കണമെന്ന് ഗവര്‍ണര്‍ 

Published on 23 May, 2022
 വിസ്മയ കേസ്: തുല്യതയെ കുറിച്ച് ബോധവത്കരിക്കണമെന്ന് ഗവര്‍ണര്‍ 

 

തിരുവനന്തപുരം: വിസ്മയ കേസില്‍ പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളീയ സമൂഹത്തില്‍ തുല്യതയെ കുറിച്ചുള്ള ബോധവത്കരണമാണ് ഏറ്റവും പ്രധാനമാണ്. സ്ത്രീകള്‍ തുല്യ പ്രാധാന്യമുള്ളവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടാല്‍ അത് സമൂഹത്തെ ബാധിക്കും. സമസ്ത നേതാവിന്റെ ഇടപെടല്‍ ഓര്‍മ്മിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം. അവാര്‍ഡ് സ്വീകരിക്കാന്‍ വന്ന പെണ്‍കുട്ടി പ്രാഗല്‍ഭ്യം തെളിയിച്ചതാണോ ചെയ്ത കുറ്റമെന്ന് അദ്ദേഹം ചോദിച്ചു. 


 ഇപ്പോഴും ചിലര്‍ സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു. സ്ത്രീകള്‍ കൂടുതല്‍ തുല്യത അര്‍ഹിക്കുന്നുവെന്നത് സത്യമാണ്. ബോധവത്കരണം ഇനിയും തുടരണം. ഒരു കേസിലെ നടപടി മാത്രം പോരെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക