Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി

Published on 23 May, 2022
 നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റീസ് കൗസര്‍ എടപ്പഗമാണ് പിന്മാറിയത്. ജസ്റ്റീസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജി ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സ്വമേധയാ പിന്മാറിയത്

കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ട്. കേസിലെ പ്രതി ദിലീപും ഭരണകക്ഷിയും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളത്. കേസ് അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടിരിക്കുകയാണ്. പ്രതിയുടെ അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് ഇതിന് കാരണം. അന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. 

 കേസില്‍ അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാനാണ് നീക്കം നടക്കുന്നത്. ഈ സാഹചര്യത്തില്‍ നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും അതിജീവിത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.വിചാരണ കോടതി ജഡ്ജിക്കെതിരേ അന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കുറ്റവാളികളെ രക്ഷിക്കാന്‍ ജഡ്ജിക്ക് താല്‍പര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവഴി ജഡ്ജിക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തുടര്‍നടപടി എടുക്കുന്നില്ല. ജുഡീഷല്‍ കസ്റ്റഡിയിലുള്ള ദൃശ്യം ചോര്‍ന്നതില്‍ ഉത്തരവാദിത്വം കോടതിക്കാണ്. കുറ്റക്കാരെ കണ്ടെത്താന്‍ കോടതി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക