Image

പാര്‍ട്ടി റാലികളില്‍ കുട്ടികളുടെ മുദ്രാവാക്യം വിളി വേണോയെന്ന് ഹൈക്കോടതി 

Published on 23 May, 2022
 പാര്‍ട്ടി റാലികളില്‍ കുട്ടികളുടെ മുദ്രാവാക്യം വിളി വേണോയെന്ന് ഹൈക്കോടതി 

 

കൊച്ചി: കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ പങ്കെടുപ്പിക്കുന്നതും ഇവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി. പോക്സോ കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസ് പി. ഗോപിനാഥ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.

 ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐ നടത്തിയ റാലിയില്‍ ഒരു കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 

 കുട്ടികളെ പാര്‍ട്ടിയുടെ റാലികളില്‍ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയായി വരികയാണെന്നു കോടതി ചൂണ്ടിക്കാട്ടി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക