Image

സ്റ്റാലിന്‍ ഏറ്റവും ജനപ്രിയ നേതാവെന്ന് സര്‍വേ ഫലം

Published on 24 May, 2022
സ്റ്റാലിന്‍  ഏറ്റവും ജനപ്രിയ നേതാവെന്ന് സര്‍വേ ഫലം

അഞ്ച് സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണെന്ന് അഭിപ്രായ സര്‍വേ ഫലം.  തമിഴ്‌നാടിനു പുറമേ കേരളം, ബംഗാള്‍, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. 85% പേരും സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും പ്രശംസിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 40% പേര്‍ അതൃപ്തി രേഖപ്പെടുത്തിയെന്നും സീ വോട്ടര്‍ സര്‍വേ പറയുന്നു.17% പേര്‍ മാത്രമേ പൂര്‍ണ തൃപ്തി അറിയിച്ചുള്ളൂ.അടുത്ത പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയെക്കാള്‍ രാഹുല്‍ ഗാന്ധിക്കാണു തമിഴ്‌നാട്ടിലെ 54% പേര്‍ യോഗ്യത കാണുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക