Image

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കൊലവിളി ; ഒരാള്‍ കസ്റ്റഡിയില്‍

ജോബിന്‍സ്‌ Published on 24 May, 2022
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കൊലവിളി ; ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ റാലിയില്‍ കൊച്ചുകുട്ടിയെ കൊണ്ട് ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ഇരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് കസ്റ്റഡിയിലെടുത്തത്. 

ഇയാളാണ് മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലെടുത്തിരുന്നത്. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചതിന് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. മതസ്പര്‍ദ്ദ സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 153 A വകുപ്പ് പ്രകാരം ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഇരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലിസിന്റേയും നിഗമനം. എസ്ഡിപിഐയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ഒപ്പം കുട്ടിയുടെ മാതാപിതാക്കളും കേസില്‍ പ്രതികളാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക