Image

അതിജീവിതയുടെ ആരോപണം യുഡിഎഫിനെ കുറ്റപ്പെടുത്തി എല്‍ഡിഎഫ്

ജോബിന്‍സ്‌ Published on 24 May, 2022
അതിജീവിതയുടെ ആരോപണം യുഡിഎഫിനെ കുറ്റപ്പെടുത്തി എല്‍ഡിഎഫ്

സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. അക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് ഉപയോഗിക്കുകയാണൊ എന്ന് സംശയമുണ്ടെന്നും യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപുമായി അവിശുദ്ധ ബന്ധമുള്ളതാര്‍ക്കാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും ജയരാജന്‍ വ്യക്തമാക്കി. 

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം അറിയില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. അതിജീവിതയെ സഹായിക്കാനാണ് എന്നും സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും പറഞ്ഞ അദ്ദേഹം കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇപ്പോല്‍ കൂടുതല്‍ പ്രതികരണം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

നടിയുടെ ആരോപണങ്ങള്‍ യുഡിഎഫിന്റെ രാഷ്ട്രീയ തന്ത്രമായി വിശദീകരിച്ച് തടിയൂരാനാണ് ഇടത്പക്ഷത്തിന്റെ തീരുമാനമെന്നാണ് ഈ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് ശക്തമായ പ്രചാരണം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക