Image

കൊലവിളിയില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ജോബിന്‍സ്‌ Published on 24 May, 2022
കൊലവിളിയില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ റാലിയില്‍ കൊച്ചുകുട്ടിയെ കൊണ്ട് ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമം നടപ്പാക്കിയ പോലീസിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും. 

ഇരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ 100 കണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഈരാറ്റുപേട്ട ടൗണില്‍ തടിച്ചുകൂടിയത്. ഇവര്‍ പോലീസിനെതിരെ തീര്‍ത്തും പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു വിളിച്ചത്. 

ക്രിസ്ത്യനികള്‍ കുന്തിരിക്കവും ഹിന്ദുക്കള്‍ അരിയും മലരും കരുതി വയ്ക്കണമെന്നും നിങ്ങളുടെ കാലന്‍മാര്‍ വരുന്നുണ്ടെന്നുമായിരുന്നു എസിഡിപിഐ പ്രവര്‍ത്തകന്റെ തോളിലിരുന്ന് കൊച്ചുകുട്ടി വിളിച്ച മുദ്രാവാക്യം. വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പോലീസ് കേസെടുക്കാന്‍ തയ്യാറായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക