Image

കേരളത്തിലെ ഭരണകൂടം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ഉമ തോമസ്

ജോബിന്‍സ്‌ Published on 24 May, 2022
കേരളത്തിലെ ഭരണകൂടം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ഉമ തോമസ്

സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്. 

നടിക്ക് നീതി കിട്ടാന്‍ പി.ടി നടത്തിയ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. തൃക്കാക്കരിയലെ ജനങ്ങള്‍ ഒന്നടങ്കം ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധിയെഴുതുമെന്നും ഉമ തോമസ് പറഞ്ഞു. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞതായും ഉമ തോമസ് പറഞ്ഞു. 

എന്നാല്‍ കേസ് അട്ടിമറിക്കുന്നുവെന്ന അതിജീവിതയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രാചാരണം അന്തിമ ഘട്ടത്തിലേയ്‌ക്കെത്തുമ്പോള്‍ ഈ വഷയം സജീവ ചര്‍ച്ചയായി കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക