Image

കേരളത്തിലേത് വര്‍ഗ്ഗീയവാദികളുടെ മുന്നില്‍ മുട്ടിടിക്കുന്ന സര്‍ക്കാരെന്ന് വി.ഡി.സതീശന്‍

ജോബിന്‍സ്‌ Published on 24 May, 2022
കേരളത്തിലേത് വര്‍ഗ്ഗീയവാദികളുടെ മുന്നില്‍ മുട്ടിടിക്കുന്ന സര്‍ക്കാരെന്ന് വി.ഡി.സതീശന്‍

വര്‍ഗ്ഗീയ വാദികളുമായി കൂട്ടുകെട്ടുള്ള സര്‍ക്കരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വര്‍ഗ്ഗീയവാദികളെ കാണുമ്പോള്‍ പിണറായിയുടെ മുട്ടിടിക്കുകയാണെന്നും ഈ ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് യുദ്ധത്തിനിറങ്ങുന്നതെങ്കില്‍ തിരിഞ്ഞോടേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു. 

വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ ഉണ്ടായ കൂട്ടുകെട്ട് കാരണമാണ് ഇവര്‍ക്കെതിരെ ഒരക്ഷരം പോലും ഭരണകക്ഷി നേതാക്കള്‍ പറയാത്തതെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. ആലപ്പുഴയില്‍ കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ മതേര മനസ്സിലേക്ക് കുന്തമുന പോലെ വന്നു. വര്‍ഗീയതയോട് യുഡിഎഫ് സന്ധി ചെയ്യില്ല. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണം. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് മൂലമാണ് വീണ്ടും ഇത് ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് റാലിയയില്‍ കൊച്ചുകുട്ടിയെ കൊണ്ട് കൊലവിളി നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പി.സി. ജോര്‍ജിന്റെ കേസില്‍ സര്‍ക്കാര്‍ നാടകം കളിക്കുകയായിരുന്നെന്നും സതീശന്‍ വിമര്‍ശിച്ചു. 
അതിജീവിതയെ അപമാനിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. 

തൃക്കാക്കരയിലാണ് സതീശന്‍ മാധ്യമങ്ങളെ കണ്ടത്. അതിജീവിതയുടെ ഹൈക്കോടതിയിലെ സര്‍ക്കാരിനെതിരായ ഹര്‍ജി യുഡിഎഫിന്റെ തന്ത്രമാണെന്ന എല്‍ഡിഎഫ് നേതാക്കളുടെ ആരോപണവും അദ്ദേഹം തള്ളി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക