Image

മകള്‍ക്ക് നീതി കിട്ടി ; വിധിയില്‍ സന്തോഷമെന്ന് വിസ്മയയുടെ അച്ഛന്‍

ജോബിന്‍സ്‌ Published on 24 May, 2022
മകള്‍ക്ക് നീതി കിട്ടി ; വിധിയില്‍ സന്തോഷമെന്ന് വിസ്മയയുടെ അച്ഛന്‍

വിസ്മയ കേസില്‍ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് പത്ത് വര്‍ഷം ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ മകള്‍ക്ക് നീതി ലഭിച്ചെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കിരണിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്നായിരുന്നു വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചത്. 

സര്‍ക്കാരിനോടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്നായിരുന്നു വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചത്. കോടതി മുറിയില്‍ വിധി കേട്ടശേഷം പുറത്തിറങ്ങിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

കേസില്‍ കിരണിന് കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നും അവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ത്രിവിക്രമന്‍നായര്‍ പറഞ്ഞു. 

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കമാരിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക