Image

അസാം പ്രളയത്തില്‍ 24 മരണം

Published on 24 May, 2022
അസാം പ്രളയത്തില്‍ 24 മരണം

 

ന്യൂഡല്‍ഹി: അസാമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 22 ജില്ലകളിലെ 7.19 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ റിപ്പോര്‍ട്ട്. 24,749 ആളുകള്‍ ഒറ്റപ്പെട്ടു.

ആളുകളെ പുനരധിവസിപ്പിക്കാന്‍ 269 കേന്ദ്രങ്ങള്‍ തുറന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും കരസേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇതേ സമയം ചൂടില്‍ വെന്തുരുകിയ ഡല്‍ഹിക്ക് ആശ്വാസമേകിയ മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. അതിശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണത് റോഡ് ഗതാഗതത്തെ ബാധിച്ചു.

മോശം കാലാവസ്ഥ രാവിലെ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും അവതാളത്തിലാക്കി. 100 വിമാനങ്ങള്‍ വൈകി. 19 സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. കാലത്ത് താപനില 11 ഡിഗ്രിയോളം താഴ്ന്ന് 17.2 ഡിഗ്രിയായി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക