Image

വിസ്മയ കേസിലെ കോടതിവിധി സമൂഹത്തിനുള്ള മുന്നറിയിപ്പെന്ന് വനിതാ കമിഷന്‍ അധ്യക്ഷ

Published on 24 May, 2022
വിസ്മയ കേസിലെ കോടതിവിധി സമൂഹത്തിനുള്ള മുന്നറിയിപ്പെന്ന് വനിതാ കമിഷന്‍ അധ്യക്ഷ

തിരുവനന്തപുരംവിസ്മയ കേസിലെ കോടതിവിധി സമൂഹത്തിനുള്ള മുന്നറിയിപ്പാണെന്ന് വനിതാ കമിഷന്‍ അധ്യക്ഷ പി സതീദേവി.

എല്ലാ കുറ്റങ്ങളിലും ശിക്ഷ ഉറപ്പാക്കി എന്നത് മാതൃകാപരമാണെന്ന് പറഞ്ഞ അവര്‍ വിവാഹ കമ്ബോളത്തില്‍ സ്ത്രീകളെ വില്‍പന ചരക്കായി കാണുന്നവര്‍ക്കുള്ള താക്കീതാണ് വിധിയെന്നും വ്യക്തമാക്കി.


കിരണ്‍ കുമാറിന് പരാമവധി ശിക്ഷ കിട്ടണമെന്ന് കേരളമൊട്ടാകെ ആഗ്രഹിച്ചിരുന്നു. അതേ തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതും. വിവാഹ കമ്ബോളത്തിലെ വില്‍പന ചരക്ക് മാത്രമാണ് സ്ത്രീയെന്ന കാഴ്ചപ്പാട് മാറ്റിയെടുക്കുന്നതിന് തുടക്കം കുറിക്കലാണ് ഇത്.
 
സ്ത്രീധനം ആഗ്രഹിച്ച്‌ വിവാഹം നടത്താന്‍ പോകുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധിയെന്നും കമിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക