Image

വിജയ് ബാബു  ഈ മാസം 30 ന് കേരളത്തില്‍ എത്തും

ജോബിന്‍സ്‌ Published on 24 May, 2022
വിജയ് ബാബു  ഈ മാസം 30 ന് കേരളത്തില്‍ എത്തും

നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഈ മാസം 30 ന് കേരളത്തില്‍ തിരിച്ചെത്തും. വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോല്‍ ആദ്യം മടക്ക ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മടക്കടിക്കറ്റെടുത്ത് കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കിയത്. 

മെയ് മാസം മുപ്പതിനുള്ള ദുബായ് - കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിച്ചു. വിശദമായ യാത്രരേഖകള്‍ നാളെ ഹാജരാക്കമെന്നും അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് കേസെടുക്കുന്നതിന് മുന്‍പായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോര്‍ജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ധാരണയില്‍ എത്താത്ത രാജ്യമാണ് ജോര്‍ജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. വിജയ് ബാബു ജോര്‍ജിയയില്‍ ആയിരുന്നപ്പോഴാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. 

പാസ്‌പോര്‍ട്ട് റ്ദ്ദാക്കപ്പെട്ട വിജയ് ബാബു എങ്ങനെ തിരിച്ച് ദുബായിലെത്തി എന്നത് വിശദീകരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക