Image

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ 7 പേര്‍ മരിച്ചു

Published on 24 May, 2022
കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍  ബസും ലോറിയും കൂട്ടിയിടിച്ച്‌ 7 പേര്‍ മരിച്ചു

ഹുബ്ബള്ളികര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ വന്‍ വാഹനാപകടം. ബസും ലോറിയും കൂട്ടിയിടിച്ച്‌ ഏഴു പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹുബ്ബള്ളിയുടെ പ്രാന്തപ്രദേശത്ത് പാസഞ്ചര്‍ ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവര്‍ ഹൂബ്ലിയിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

കോലാപൂരില്‍ നിന്ന് ബംഗ്ലൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ബസ് തിങ്കളാഴ്ച അര്‍ധരാത്രി 12:30 നും ഒരുമണിക്കും ഇടയില്‍ ധാര്‍വാഡിലേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക