Image

കര്‍ണാടകയില്‍ 2000 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് ലുലു ഗ്രൂപ്പ്

Published on 24 May, 2022
കര്‍ണാടകയില്‍  2000 കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് ലുലു ഗ്രൂപ്പ്

 

ബെംഗളൂരു : കര്‍ണാടകത്തില്‍ 2000 കോടിയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ് . നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും കാര്‍ഷിക കയറ്റുമതിക്കായി ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും തുറക്കാനാണ് പദ്ധതി.

ഇതിനായി 2000 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക്‌ ഫോറത്തിലാണ് ലുലു ഗ്രൂപ്പ് പുതിയ കരാറിലെത്തിയത്.

ദാവോസില്‍ വെച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍, വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇവി രമണ റെഡ്ഡിയും ലുലു ഡയറക്ടര്‍ എവി അനന്ത് റാമും ആണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ധാരണാപത്രം പ്രകാരം ഈ സാമ്ബത്തിക വര്‍ഷം മുതല്‍ ലുലു ഗ്രൂപ്പ് നിക്ഷേപം ആരംഭിക്കും. ഇതിന്റെ ഭാഗമായി 10,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക